Friday, December 21, 2012

ഡയറ സ്ട്രീറ്റ് ദത്തെടുത്തു

ഡയറ സ്ട്രീറ്റില്‍ കാമ്പയിന്‍ നടത്തുന്ന സ്കൌട്ട് അംഗങ്ങളും അദ്യാപകരും 
മോയന്‍ ഗേള്‍സ്‌ സ്കൂളിലെ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് കമ്പനിയുടെ നേതൃത്വത്തില്‍ തൊട്ടടുത്ത ടയറ സ്ട്രീറ്റ് ദത്തെടുത്തു .പരിസ്ഥിതി സൌഹൃദ അന്തരീക്ഷം സ്കൂളില്‍ നിന്നും പരിസര പ്രദേശങ്ങളിലേക്ക് വ്യാപിപ്പികുന്നതിന്റെ ഭാഗമായാണ് ഈ സ്ട്രീറ്റില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം വാര്‍ഡ്‌ മെബര്‍ നാസര്‍ ഉത്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ്‌ സൈമന് അധ്യക്ഷത വഹിച്ചു . സ്കൂള്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തി . എച് എം ലളിത , അഡി.എച് എം രാമചന്ദ്രന്‍ മാസ്റ്റര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍  സംസാരിച്ചു .പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ കയറി ശുചിത്വത്തെ കുറിച്ച് കാമ്പയിന്‍ നടത്തി .മുന്സിപല്‍ വണ്ടിയില്‍ കുടമണി ഘടിപിച്ചു നല്‍കി .

Thursday, December 20, 2012

വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു


സ്കൂളിലെ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ,നേച്ചര്‍, എസ്.പി.സി വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു . സ്കൂള്‍ അന്തരീക്ഷം പൂച്ചെടികള്‍ കൊണ്ട് മോടി പിടിപ്പിക്കുന്നതിനായാണ് ചെടികളുടെ ശേഖരണം നടത്തുന്നത് . ഇന്ന് കാലത്ത് നടന്ന ചെടികളുടെ ശേഖരണ ശ്രമത്തിനു നാടുകാരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു .തെച്ചി , മന്താരം ,ചെമ്പരത്തി തുടങ്ങി വിവിധ തരം ചെടികള്‍ സംഭാവനയായി ലഭിച്ചു .വിദ്യാര്‍ഥികളെ കൂടാതെ പോലീസുകാരും, അധ്യാപകരായ ശോഭ ടീച്ചര്‍ , സെല്‍വന്‍ മാസ്റ്റര്‍ , പി ടി ഐ വൈസ് പ്രസിഡന്റ്‌ എന്‍. ഹരിദാസ്‌ എന്നിവരും പങ്കെടുത്തു .

Wednesday, October 31, 2012

എക്സ്സിബിഷന്‍ സംഘടിപിച്ചു

Add caption
ശാസ്ത്ര മേളയോട് അനുബന്ധിച്ച്  മോയന്‍ ഗേള്‍സ്‌ ഹയെര്‍ സെക്കന്ററി സ്കൂളിലെ ശ്രീദേവി സെക്കന്റ്‌ ഗൈഡ്സ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ എക്സ്സിബിഷന്‍  സംഘടിപിച്ചു . ഗൈഡ് ക്യാപ്ടന്‍ ശോഭ ടീച്ചര്‍ , ഗീത ടീച്ചര്‍  കമ്പനി ലീഡര്‍ ഐശ്വര്യ  എന്നിവര്‍ നേതൃത്വം നല്‍കി .